അടുത്ത കാലത്തു മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് അങ്ങനെ വിശേഷിപ്പിക്കാം മങ്കിപെനിനെ... ഇത്രയധികം മനോഹരമായി നമ്മളെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയ മറ്റൊരു ചിത്രവും നമ്മൾ കണ്ടിട്ടുണ്ടാവില്ല, കഴിഞ്ഞുപോയ സ്ക്കുൾ ജീവിതത്തിലേക്കു ഒന്ന് തിരിച്ചുപോകാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുമോ ?, ആ സ്ക്കുൾ ജീവിതത്തിലെ നിഷകൽങ്കമായ ചിരിയും, കളിതമാശകളും, കുസ്രുതികളിലേക്കും, കുറുമ്ബുകളിലേക്കും കൊച്ചു സുന്ദരമായ പ്രണയകാലത്തേക്കും ചിത്രം നമ്മളെ കൊണ്ടുപോയിറക്കും, പപ്പൻ മാഷിനെയും കണക്കിനേയും കാണാത്ത പേടിക്കാതെ ഒരു കുട്ടിയും തന്റെ സ്ക്കുൾ വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ...
നവാഗതരായ റിജിനും ഷാനിലും മലയാള സിനിമക്ക് തന്നെ ഒരു മുതൽക്കൂട്ട് ആണു എന്നതില ഒരു സംശയവുമില്ല, ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയധികം മനോഹരമായി ചിന്തിച്ച് ഇങ്ങനെയൊരു ചിത്രമൊരുക്കിയ അവരുടെ പ്രയത്നത്തെ പ്രശംസിക്കാതെ വയ്യ, പിന്നെ ചിത്രത്തിൻറെ മുന് നിരയിൽ നിന്ന റയാനും കൂട്ടുകാരും തകർത്തഭിനയിച്ചു പിള്ളേരു സെറ്റ് പൊളിച്ചടുക്കി എന്ന് തന്നെ പറയാം , ജയസുര്യും ജോയ് മാത്യുവും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി മാറ്റിയപ്പോൽ പപ്പൻ സര് ആയി വന്ന വിജയ് ബാബു സര് ആ വേഷത്തിൽ ശരിക്കും ജീവിച്ചു എന്ന് തന്നെ പറയാം...
നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലത്തെ സ്നേഹിക്കുന്നുവെങ്കിൽ ഈ ചിത്രത്തെയും നിങ്ങൾ സ്നേഹിക്കും.. കാണുക...കാണുക...കാണുക...
Rating : 4/5
Review By AbhiManyu Palakkad
.jpg)
.jpg)
.jpg)
.jpg)
No comments:
Post a Comment